ചെപ്പും പന്തും നിരത്തി

ചെപ്പും പന്തും നിരത്തി
മാനത്തെ ചെപ്പടിവിദ്യക്കാരൻ
ചെപ്പുകൊട്ടുണ്ണിയെ ജാലം കാട്ടുന്ന
ചെപ്പടിവിദ്യക്കാരൻ (ചെപ്പും..)

കല്ലെടുത്തൂതി മാണിക്യമാക്കുന്ന
കൺകെട്ടു വിദ്യക്കാരാ എന്റെ
കണ്മണിക്കുട്ടന്റെ കാതു കുത്തുമ്പോൾ
കല്ലുകടുക്കൻ കൊണ്ടത്തരാമോ (ചെപ്പും...)

ചെപ്പിലരിപ്പൊടി കൈതപ്പൂകണ്ണാടി
ചെപ്പുകൊട്ടുണ്ണി ചെപ്പു കൊട്ട്‌
അപ്പാട്ടെ കുട്ടിക്കു ചോറോണാകുമ്പോൽ
അപ്പം വേണം അരിയുണ്ട വേണം (ചെപ്പും..)

നീലമുകിലിനെ പീലിക്കെട്ടാക്കി
ജാലം കാട്ടുന്ന വീരാ
കൺകെട്ടുകാരാ വായോ താഴത്തെ
തങ്കക്കുടത്തിനു മുത്തം കൊടുക്കാൻ (ചെപ്പും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cheppum panthum

Additional Info

അനുബന്ധവർത്തമാനം