മയങ്ങാത്ത രാവുകളിൽ
മയങ്ങാത്ത രാവുകളിൽ
മാനസമണിയറയിൽ
മൂളിപ്പാട്ടും പാടി വരുന്നൊരു
നീലത്താമര മലരമ്പൻ (മയങ്ങാത്ത...)
ചുണ്ടനങ്ങും നേരത്ത്
ചുമ്മാ കിങ്ങിണി താളമിടും
പാട്ടിൻ ലഹരിയിലാടും ഞാനൊരു
പാരിജാതച്ചെടി പോലെ (മയങ്ങാത്ത,,,(
പൗർണ്ണമി തൻ കിണ്ണത്തിൽ
പതയും തൂമധു നീട്ടിയിടും ആ
പാതിരാപ്പൂമലർ മഞ്ജരിയായ്
പാരിൽ ചിലങ്ക കെട്ടിയിടും (മയങ്ങാത്ത...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mayangaatha Raavukalil
Additional Info
ഗാനശാഖ: