വേളിക്ക് വെളുപ്പാൻ‌കാലം

വേളിക്കു് വെളുപ്പാൻ‌കാലം താലിക്കു് കുരുത്തോലാ
കോടിക്കു് കന്നിനിലാവ് സിന്ദൂരത്തിനു് മൂവന്തി
കോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യം
മനം പോലെ മംഗല്യം
(വേളിക്കു് വെളുപ്പാൻ‌കാലം)

നൂറുവെറ്റില നൂറുതേച്ചോ വായാടിത്തത്തമ്മേ
പഴുക്കടക്കത്തൂണുമെനഞ്ഞോ മലയണ്ണാർക്കണ്ണാ (2)
ഓലക്കുട കൈയ്യിലെടുത്തോ വെളുത്തവാവേ..ഓ.. ഓ.. ഓ..(2)
ഏഴിമലയുടെ നാലുകെട്ടിൽ കുടിവെപ്പിനുവായോ
കല്യാണത്തുമ്പീ... കാക്കാലത്തുമ്പി...
(വേളിക്കു് വെളുപ്പാൻ‌കാലം)

ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ
കുത്തുവിളക്കിൽ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ (2)
പാണപ്പുഴ പനിനീർതൂകിയ കിഴക്കിനിപ്പടവിൽ.. ഓ. ഓ..ഓ..(2)
വലത്തുകാ‍ൽ‌വച്ചകത്തുവായോ വീരാളിക്കാറ്റേ
നന്നാറിപ്പൂവേ...നാത്തൂനാരേ
(വേളിക്കു വെളുപ്പാൻ‌കാലം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (3 votes)
Velukku veluppan

Additional Info

അനുബന്ധവർത്തമാനം