മലർക്കൊടി പോലെ (F)

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ 
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ 
മയങ്ങൂ.... നീ എന്‍ മടി മേലെ

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ 
മയങ്ങൂ.... നീ എന്‍ മടി മേലെ 
മയങ്ങൂ..... നീ എന്‍ മടി മേലെ 
അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ (2)
നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ 
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌ 
ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍ 

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ 
മയങ്ങൂ.... നീ എന്‍ മടി മേലെ 
ആരിരോ.. ആരിരാരാരോ 

എന്റെ മടിയെന്നും നിന്റെപൂമഞ്ചം 
എന്‍മനമെന്നും നിന്‍ പൂങ്കാവനം (2)
ഈ ജന്മത്തിലും വരും ജന്മത്തിലും 
ഇനി എന്‍ ജീവന്‍ താരാട്ടായ്‌ ഒഴുകേണമേ 
മധുകണം പോലെ മഞ്ഞിന്‍മണി പോലെ 
മയങ്ങൂ... നീ ഈ ലത മേലെ 
മയങ്ങൂ.... നീ എന്‍ മടി മേലെ 
ആരിരോ.. ആരിരാരാരോ 
ആരിരോ.. ആരിരാരാരോ

കാലമറിയാതെ ഞാന്‍ അമ്മയായ്‌ 
കഥയറിയാതെ നീ പ്രതിഛായയായ് (2)
നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം 
ഇനി ഈ വീണ നിന്‍ രാഗമണിമാളിക 
മധുസ്വരം പോലെ 
മണിസ്വനം പോലെ 
മയങ്ങൂ... ഗാന കുടം മേലെ 
മയങ്ങൂ.... നീ എന്‍ മടി മേലെ 
അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ (2)
നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ 
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌ 
ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍ 
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ 
മയങ്ങൂ.... നീ എന്‍ മടി മേലെ 
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ 
ആരിരോ..... ആരിരാരാരോ

 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (3 votes)
Malarkodi Pole (F)

Additional Info

അനുബന്ധവർത്തമാനം