കണ്ണിൽ പൂവ്
കണ്ണിൽ പൂവ് ചുണ്ടിൽ പാലു് തേന്
കാറ്റിൽ തൂവും കസ്തൂരി നിൻ വാക്ക്
മനപ്പായസക്കടൽ ഒന്നു കടയാൻ മന്മഥൻ വന്നൂ
എന്നമൃതക്കുടം നൽകും
ഒന്നു ചൊല്ലു ചൊല്ലു ചൊല്ലു തോഴീ (കണ്ണിൽ പൂവ്...)
ഇന്നോളം നീ കിനാവു കണ്ടു
ദിവാസ്വപ്നശില്പമിന്നു നർത്തകിയായി
ആ നർത്തനത്തിൻ രംഗപൂജയിന്നു തുടങ്ങും
നിന്റെ രത്നങ്ങൾ തൻ നീരാഴികൾ തേടിപ്പിടിക്കും
പൊന്നും പൂവും നിന്നെത്തേടും നേരം
ചിന്നും കുളിർ നിന്നെ മൂടും നേരം
മലർമഞ്ചത്തിൽ ഇന്നവൻ പാടും മന്മഥഗാനം
പാടിത്തളരും നീ തോഴീ
ഒന്നു നില്ലു നില്ലു നില്ലു തോഴീ (കണ്ണിൽ പൂവ്...)
പൂവാരി നീയർച്ചന ചെയ്യാൻ
കോവിലിപ്പോൾ തുറന്നിടും ദേവൻ നിന്നിടും
ആ നിത്യ തപസ്സിന്നു തരും പുത്തൻ വരങ്ങൾ
നിന്റെ സ്വപ്നപ്പക്ഷിയിന്നേ പാടും പുത്തൻ രാഗങ്ങൾ
എന്തും നൽകാൻ ദേവൻ മുന്നിൽ നിൽക്കും
പൊന്നും വിലയ്ക്കല്ലോ നാണം വിൽക്കും
തളിർമെത്തയിൽ തങ്കനിലാവായ് വീണൊഴുകും നീ
രാധിക പോലിന്നു തോഴീ
ഒന്നു നില്ലു നില്ലു നില്ലു തോഴീ (കണ്ണിൽ പൂവ്...)