ശ്യാംദേവ് ശ്രാവണം
Syamdev Sravanam
മത്സ്യ ബന്ധന തൊഴിലാളിയായ സുഖ്ദേവിന്റേയും തൊഴിലുറപ്പു തൊഴിലാളിയായ ശ്യാമളയുടേയും മകനായി കൊല്ലം ജില്ലയിലെ മൺറോ തുരുത്തിൽ ജനിച്ചു. ഗവ.എച്ച്.എസ്.എസ് പെരുങ്ങാലത്തും സെൻറ്.ആൻറണീസ് എച്ച്.എസ് കോയിവിളയിലുമായിട്ടായിരുന്നു ശ്യാംദേവിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കൊല്ലം എസ്.എൻ. കോളേജിൽ നിന്നും പ്രീഡിഗ്രിയും, ചിറ്റുമല ടാഗോർ കോളേജജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും നേടി.
ഡോ.ബിജു. വി സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന സിനിമയുടെ ലൊക്കെഷൻ മാനേജരായിട്ടായിരുന്നു ശ്യാംദേവിന്റെ സിനിമയിലെ തുടക്കം. അതിനുശേഷം പൊൻMan എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്യുകയും, ആ സിനിമയിലെ നാല് കഥാപാത്രങ്ങൾക്ക് ശബ്ദം പകരുകയും ചെയ്തു.
ശ്യാംദേവിന്റെ ഭാര്യ ദീപ്തി(ആയുർവേദ നെഴ്സ്, കുന്നത്തൂർ ഗവ.ആശുപത്രി), രണ്ട് മക്കൾ താത്രി, നങ്ങേലി.


