ഗന്ധർവ ഗാാനം
ഗന്ധർവഗാനം കേൾക്കുന്നു ദൂരേ
രാസ്വപ്നമാണോ നീയാണോ
സങ്കല്പ ലോകങ്ങൾതൻ വാതിൽ തുറന്നോ
പഞ്ചേന്ദ്രിയങ്ങൾ പ്രേമം പെയ്യുന്നൂ
പോരൂ നീ ... അതിശയചാരുതേ
നിനക്കായ് പണിതൊരു ദേവഭൂവിൽ
സായാഹ്ന മേഘം തേരായി നില്പൂ
തേരേറി നാം പോയിടാം
അജ്ഞാതരാകും സഞ്ചാരികൾ പോൽ
താരങ്ങളിൽ മാഞ്ഞിടാം
കനിയിൻ കനിയാണു നീ
മധുരമൊന്നു നൽകുമോ
കനവിൻ മധുശാലയിൽ
പ്രണയവീഞ്ഞു തൂകുമോ
കനിയിൻ കനിയാണു നീ
മധുരമൊന്നു നൽകുമോ
കനവിൻ മധുശാലയിൽ
പ്രണയവീഞ്ഞു തൂകുമോ
ഗന്ധർവഗാനം കേൾക്കുന്നു ദൂരേ
രാസ്വപ്നമാണോ നീയാണോ
സങ്കല്പ ലോകങ്ങൾതൻ വാതിൽ തുറന്നോ
പഞ്ചേന്ദ്രിയങ്ങൾ പ്രേമം പെയ്യുന്നൂ
ഗന്ധർവഗാനം കേൾക്കുന്നു ദൂരേ
രാസ്വപ്നമാണോ നീയാണോ
സങ്കല്പ ലോകങ്ങൾതൻ വാതിൽ തുറന്നോ
പഞ്ചേന്ദ്രിയങ്ങൾ പ്രേമം പെയ്യുന്നൂ
പോരൂ നീ ... അതിശയചാരുതേ
നിനക്കായ് പണിതൊരു ദേവഭൂവിൽ
സായാഹ്ന മേഘം തേരായി നില്പൂ
തേരേറി നാം പോയിടാം
അജ്ഞാതരാകും സഞ്ചാരികൾ പോൽ
താരങ്ങളിൽ മാഞ്ഞിടാം