കുങ്കുമ സന്ധ്യകളോ
കുങ്കുമ സന്ധ്യകളോ നിന്റെ കവിൾപ്പൂവിൽ
ചന്ദനഗന്ധികളോ നിന്റെ ഇളം മെയ്യിൽ
നിന്റെ ഇളം മെയ്യിൽ ചന്ദനഗന്ധികളോ
നിന്റെ കവിൾപ്പൂവിൽ കുങ്കുമസന്ധ്യകളൊ
പ്രേമവിപഞ്ചികയിൽ രാഗമരാളം നീ
പ്രേമവിപഞ്ചികയിൽ രാഗമരാളം നീ
മാദകരാവുകളിൽ മാരവിനോദം നീ
(കുങ്കുമസന്ധ്യകളോ...)
മുല്ലപ്പൂപന്തലിലെ നാലുനില പൂംപ്പന്തലിലെ (2)
കതിർമണ്ഡപം വരവേൽക്കുമ്പോൾ(2)
കവിളിണയിൽ നാണവുമായ് അഴകിൽ മുങ്ങി വാ
നിന്റെ ഇളം മെയ്യിൽ ചന്ദനഗന്ധികളോ
നിന്റെ കവിൾപ്പൂവിൽ കുങ്കുമസന്ധ്യകളൊ
കുങ്കുമ സന്ധ്യകളോ നിന്റെ കവിൾപ്പൂവിൽ
ചന്ദനഗന്ധികളോ നിന്റെ ഇളം മെയ്യിൽ
തേനൊഴുകും മണിയറയിൽ പൂ വിതറും ശയ്യകളിൽ (2)
തളിർ യൗവനം ശ്രുതി മീട്ടുമ്പോൾ (2)
മനസുകളിൽ മലർ വിരിയും
പുളകം കൊണ്ടു വാ
കുങ്കുമ സന്ധ്യകളോ നിന്റെ കവിൾപ്പൂവിൽ
ചന്ദനഗന്ധികളോ നിന്റെ ഇളം മെയ്യിൽ
നിന്റെ ഇളം മെയ്യിൽ ചന്ദനഗന്ധികളോ
നിന്റെ കവിൾപ്പൂവിൽ കുങ്കുമസന്ധ്യകളൊ
പ്രേമവിപഞ്ചികയിൽ രാഗമരാളം നീ
പ്രേമവിപഞ്ചികയിൽ രാഗമരാളം നീ
മാദകരാവുകളിൽ മാരവിനോദം നീ ....
(കുങ്കുമസന്ധ്യകളോ...)