ആയിരം തലയുള്ള

ആയിരം തലയുള്ള ആദിശേഷൻ ഈ
ആയില്യം തിരുനാളിൽ പിറന്നോനല്ലോ
അച്ചന്റെ മോനല്ലോ അമ്മേടെ നാളല്ലോ
അഴകേറും മാണിക്യ ഫണം ചൂടിവാ
കരിമഞ്ഞൾ കളം തന്നിൽ കലികൊണ്ടു തുള്ളുവാൻ
തെക്കും കൂറടിയാത്തി നീ ഓടിവാ
ആയിരം തലയുള്ള.......(3)

നൂറൂം പാലും പൂവും നീരും പൂജയൊരുക്കീടാം
സർപ്പബലിപ്പുര കെട്ടിമറച്ചതിൽ ആരതിയേകീടാം
തക്ഷക ചിത്ര പടങ്ങൾ വരച്ചതിൽ അർച്ചന നൽകീടാം
ചെറുയുവ തരുണികൾ മുടികളഴിച്ചതിലാടിയുറഞ്ഞീടാം(3)
നാഗയക്ഷികളേ.... സർപ്പദേവകളേ....
നമഹായ.....നമഹായ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Ayiram thalayulla

Additional Info

അനുബന്ധവർത്തമാനം