വിധുമുഖിയേ

മഞ്ചാടിപ്പൂവോ നീ 
കണ്ണാടിച്ചേലോ നീ
ഉള്ളിൽ സൂചിമുള്ളാലെ 
ഉള്ളിൽ പൂത്ത കണ്ണാലെ 
നിന്നെ കണ്ണുവെച്ചേ ഞാനിന്നലെ
നിന്നെ കണ്ട നേരത്ത് 
ഉള്ളിൽ മേഘമൽഹാറ് 
മോഹക്കായലാകെ നീലാംബല് 

വിധുമുഖിയേ മധുമതിയേ 
ചിരി പകരും നേരത്ത് 
പകലിരവും ജനിമൃതിയും 
ചിരമിനിയോ ദൂരത്ത് 

മഞ്ചാടി ...

വാനവില്ലിനേഴു വർണ്ണമെന്നത്
നീ വരുമ്പോളൊന്ന് കൂടിയെന്നത്
കഞ്ചബാണമഞ്ചുണ്ടെന്റെ മുന്നില് 
പുഞ്ചിരിച്ചു നിൽക്കും തമ്മിൽത്തമ്മില് 

കണ്ടേ ഞാൻ ഈ കണ്മറുക് 
കണ്ണേ നീ എന്നുള്ളിൽ പൂവ് 
താരങ്ങൾ നിൻ കവിളിൽ 
മോഹത്താൽ ചിരിക്കും ഇവള് 

വിധുമുഖിയേ മധുമതിയേ 
ചിരി പകരും നേരത്ത് 
പകലിരവും ജനിമൃതിയും
ചിരമിനിയോ ദൂരത്ത് 

മഞ്ചാടിപ്പൂവോ നീ 
കണ്ണാടിച്ചേലോ നീ
ഉള്ളിൽ സൂചിമുള്ളാലെ 
ഉള്ളിൽ പൂത്ത കണ്ണാലെ 
നിന്നെ കണ്ണുവെച്ചേ ഞാനിന്നലെ
നിന്നെ കണ്ട നേരത്ത് 
ഉള്ളിൽ മേഘമൽഹാറ് 
മോഹക്കായലാകെ നീലാംബല് 

വിധുമുഖിയേ മധുമതിയേ 
ചിരി പകരും നേരത്ത് 
പകലിരവും ജനിമൃതിയും 
ചിരമിനിയോ ദൂരത്ത് 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vidhumuikhiye