ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനേ

ഗജാനനം ഭൂതഗണാധിസേവിതം
കപിത്ഥജം ഭൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്‌നേശ്വര പാദപങ്കജം

ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനേ
ശ്രീപാര്‍വ്വതി ഉടയതനയപ്രിയ ഗജമുഖബാലകനേ
ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനേ
ശ്രീപാര്‍വ്വതി ഉടയതനയപ്രിയ ഗജമുഖബാലകനേ
വിഘടേശ്വര ശുഭത സുഖദമൊരു ജീവിതമേകണമേ
വിഘ്‌നം നിൻ‌നടയിലുടയുമൊരു കേരമതാകണമേ
വിഘടേശ്വര ശുഭത സുഖദമൊരു ജീവിതമേകണമേ
വിഘ്‌നം നിൻ‌നടയിലുടയുമൊരു കേരമതാകണമേ

പരമശിവനെയും ശക്തിയേയും വലം‌വച്ചുടനേ
പണ്ടൊരിക്കല്‍ പന്തയത്തില്‍ പഴം വാര്‍‌നേടീ
പരമശിവനെയും ശക്തിയേയും വലം‌വച്ചുടനേ
പണ്ടൊരിക്കല്‍ പന്തയത്തില്‍ പഴം വാര്‍‌നേടീ
ആ ഗണേശനു ഭരിതഭക്തി മോദകം നല്‍കീ
അടിയനെന്നും വിഘ്നനിഗ്രഹനുഗ്രഹം തേടീ
ആ ഗണേശനു ഭരിണഭക്തി മോദകം നല്‍കീ
അടിയനിന്നു വിഘ്നനിഗ്രഹനുഗ്രഹം തേടീ
ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനേ
ശ്രീപാര്‍വ്വതി ഉടയതനയപ്രിയ ഗജമുഖബാലകനേ
വിഘടേശ്വര ശുഭത സുഖദമൊരു ജീവിതമേകണമേ
വിഘ്‌നം നിൻ‌നടയിലുടയുമൊരു കേരമതാകണമേ

ഇന്ദ്രബാഹുസ്തംഭ ഭഞ്ജനം ചെയ്‌തൊരു
ഇടം‌പിരി വലം‌പിരി വിഗ്രഹം കണ്ടൂ
ഇന്ദ്രബാഹുസ്തംഭ ഭഞ്ജനം ചെയ്‌തൊരു
ഇടം‌പിരി വലം‌പിരി വിഗ്രഹം കണ്ടൂ
കരളില്‍ ചതുര്‍‌ത്ഥി തൃസന്ധ്യയാൾ കോര്‍‌ത്തോരു
അരളിമലര്‍‌മാല്യം അണിഞ്ഞവൻ നിന്നൂ
കരളില്‍ ചതുര്‍‌ത്ഥി തൃസന്ധ്യയാൾ കോര്‍‌ത്തോരു
അരളിമലര്‍‌മാല്യം അണിഞ്ഞവൻ നിന്നൂ
ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനേ
ശ്രീപാര്‍വ്വതി ഉടയതനയപ്രിയ ഗജമുഖബാലകനേ
വിഘടേശ്വര ശുഭത സുഖദമൊരു ജീവിതമേകണമേ
വിഘ്‌നം നിൻ‌നടയിലുടയുമൊരു കേരമതാകണമേ
വിഘ്‌നം നിൻ‌നടയിലുടയുമൊരു കേരമതാകണമേ
വിഘ്‌നം നിൻ‌നടയിലുടയുമൊരു കേരമതാകണമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sreevazhum Pazhavangadiyile

Additional Info

അനുബന്ധവർത്തമാനം