സ്വർഗ്ഗ ലാവണ്യ ശില്പമോ

സ്വർഗ്ഗ ലാവണ്യ ശില്പമോ 
മദനന്റെ കാവ്യമോ
അഴകേഴും ചിറകേകും ഋതുരാജകന്യകയോ
കരളാകെ കുളിർതൂകും 
ഒരു ദേവകല്പനയോ
സ്വപ്ന തേരോട്ടും ദേവനോ 
മദനന്റെ തോഴനോ
ഒരു ദൂതിൻ ചിറകേറും അനുരാഗനായകനോ
കരളാകെ കുളിർതൂകും മണിവേണുഗായകനോ
സ്വർഗ്ഗ ലാവണ്യ ശില്പമോ....

ആകാശം ചൊരിയുന്നൂ 
ഒരു നൂറുവർണ്ണങ്ങൾ
ആലോലം അതിൽ മുങ്ങും അറിയാതെ മോഹങ്ങൾ
പോരൂ നീയീ വർണ്ണദ്വീപിൽ 
പോരൂ നീയെന്നോമലാളേ
കേൾക്കുകീ സ്പന്ദനനാദം
ചാർത്തുവിൻ ചുംബനമാല്യം

സ്വപ്ന തേരോട്ടും ദേവനോ 
മദനന്റെ തോഴനോ
അഴകേഴും ചിറകേകും ഋതുരാജകന്യകയോ
കരളാകെ കുളിർതൂകും 
ഒരു ദേവകല്പനയോ
സ്വപ്ന തേരോട്ടും ദേവനോ....

നാണിച്ചു വിടരും നിൻ രാജീവനയനത്തിൽ
ഞാൻ കണ്ടു നിൽക്കുന്നു രാഗാർദ്രബിംബങ്ങൾ
കണ്ണിലെന്നും നിന്റെ രൂപം കാതിലെന്നും നിന്റെ നാദം 
പൂകുവാൻ എന്മനം മാത്രം 
പൂവിടും ആശകൾ മാത്രം

സ്വർഗ്ഗ ലാവണ്യ ശില്പമോ 
മദനന്റെ കാവ്യമോ
ഒരു ദൂതിൻ ചിറകേറും അനുരാഗനായകനോ
കരളാകെ കുളിർതൂകും മണിവേണുഗായകനോ
ലല ലാലാല ലാലലാ 
ഉംംം....
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Swarga lavanya shilpamo

Additional Info

Year: 
1983

അനുബന്ധവർത്തമാനം