കുറുക്കൻ രാജാവായി

കുറുക്കൻ രാജാവായി
കുരങ്ങൻ മന്ത്രിയായി
അനന്തങ്കാട്ടിലെ കഴുതകളെല്ലാം
ആസ്ഥാനഗായകരായി

വെഞ്ചാമരകാറ്റിൻ കീഴിൽ
പഞ്ചലോഹമണി പീഠത്തിൽ
പട്ടുക്കുട ചൂടി രാജാവിരുന്നൂ
പട്ടാഭിഷേകം നടന്നൂ -കുറുക്കന്റെ
പട്ടാഭിഷേകം നടന്നൂ
(കുറുക്കൻ..)

വാനരസേനയുമൊരുമിച്ചൊരു നാൾ
നായാട്ടിനു പോയപ്പോൾ
വനത്തിൽ വെച്ച് വാൾമുന കൊണ്ട്
വാലു മുറിഞ്ഞൂ- കുറുക്കന്റെ
വാലു മുറിഞ്ഞൂ
(കുറുക്കൻ..)

വാലാട്ടിയ മൃഗങ്ങൾ മുഴുവൻ
വാലു മുറിക്കാനുത്തരവായി
സിംഹം സട നീർത്തി - കാടാകെയിളകി
സിംഹാസനമവർ തകർത്തൂ- കുറുക്കന്റെ
സിംഹാസനമവർ തകർത്തൂ
(കുറുക്കൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kurukkan rajavayi

Additional Info

അനുബന്ധവർത്തമാനം