മഴവില്ലിൻ അജ്ഞാതവാസം

മഴവില്ലിൻ അജ്ഞാതവാസം കഴിഞ്ഞു
മണിമുകിൽ തേരിലിറങ്ങി...
മരതക കിങ്ങിണിക്കാടുകൾ പുളകത്തിൻ
മലരാട ചുറ്റിയൊരുങ്ങി...
പുഴയുടെ കല്യാണമായി...

പുഴയുടെ ആദ്യത്തെ രാത്രിയിൽ മതിലേഖ
പുതിയൊരു പാൽക്കിണ്ണം നൽകി...
അരമണി വീണ്ടും കിലുങ്ങി.. കടലിന്റെ
വിരിമാറിൽ അവൾ ചേർന്നുറങ്ങി...

നാളീകനേത്രങ്ങൾ മെല്ലെ തുറന്നു
നാണം പൂവായ് വിരിഞ്ഞു...
ആടയ്‌ക്കായ് പുഴ ഓളക്കൈ നീട്ടുന്നു
ആഴിയോ മറ്റൊരു കാർവർണ്ണനായ്...

 


.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (2 votes)
Mazhavillin Ajnjaathavaasam