നിമിഷദലങ്ങൾ നിർവൃതികൊള്ളും
നിമിഷദലങ്ങൾ നിർവൃതികൊള്ളും
നിമിഷദലങ്ങൾ നിർവൃതികൊള്ളും
നിരുപമലഹരിവിശേഷം
പ്രകൃതിയും മനുഷ്യനും പരസ്പരം മറക്കും
നിതാന്തമാസ്മരഭാവം
ആലിംഗനം ആലിംഗനം ആലിംഗനം
നിമിഷദലങ്ങൾ നിർവൃതികൊള്ളും
നിരുപമലഹരിവിശേഷം
അകലെയകലെയാ....
അകലെയകലെയാ ചക്രവാളങ്ങളിൽ
ആകാശം ഭൂമിയെ പുണരുമ്പോള്‍
അവളുടെ മിഴിയിൽ അവന്റെ ചൊടിയിൽ
അസുലഭലഹരികൾ നിറയുന്നു
അസുലഭലഹരികൾ നിറയുന്നു
നിമിഷദലങ്ങൾ നിർവൃതികൊള്ളും
നിരുപമലഹരിവിശേഷം
ആലിംഗനം ആലിംഗനം ആലിംഗനം
അരികിലരികിലീ....
അരികിലരികിലീ താഴ്വാരങ്ങളിൽ
പൂമ്പാറ്റ പൂവിനെ മുകരുമ്പോൾ
അവരുടെ മനസ്സിൽ അബോധമനസ്സിൽ
അനുപമരസലയമുണരുന്നു
അനുപമരസലയമുണരുന്നു
നിമിഷദലങ്ങൾ നിർവൃതികൊള്ളും
നിരുപമലഹരിവിശേഷം
പ്രകൃതിയും മനുഷ്യനും പരസ്പരം മറക്കും
നിതാന്തമാസ്മരഭാവം
ആലിംഗനം ആലിംഗനം ആലിംഗനം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nimishadalangal
Additional Info
ഗാനശാഖ: