ചന്ദനഗന്ധികൾ വിരിയും
ചന്ദനഗന്ധികൾ വിരിയും തീരം
ചാരുമുഖീ നിൻ വിഹാരരംഗം
അതിലെ കുളിരിൻ കുമ്പിളിൽ നിന്നും
ആയിരം ശലഭങ്ങൾ - ഒരായിരം
ശലഭങ്ങൾ
അധരത്തളിരിതളിൽ
അറിയാതൊഴുകി വരും
വിനോദ പുഞ്ചിരി ശലഭങ്ങൾ -എന്റെ
അന്തരംഗങ്ങൾതൻ അന്തരാളങ്ങളിൽ
അല നെയ്തുണരും പുളകങ്ങൾ
പൂമ്പുളകങ്ങൾ
ചന്ദനഗന്ധികൾ വിരിയും തീരം
ചാരുമുഖീ നിൻ വിഹാരരംഗം
നയനക്കുളിർ മഴയിൽ
നനയാതൊഴുകി വരും
കടാക്ഷ വീക്ഷണ ശലഭങ്ങൾ- എന്റെ
ചിന്തയിൽ പടരുന്ന മുന്തിരിവള്ളിയിൽ
അടിമുടി ഉണരും മുകുളങ്ങൾ -തേൻ
മുകുളങ്ങൾ
ചന്ദനഗന്ധികൾ വിരിയും തീരം
ചാരുമുഖീ നിൻ വിഹാരരംഗം
അതിലെ കുളിരിൻ കുമ്പിളിൽ നിന്നും
ആയിരം ശലഭങ്ങൾ - ഒരായിരം
ശലഭങ്ങൾ - ആ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chandanagandhikal
Additional Info
ഗാനശാഖ: