തുഷാരബിന്ദുക്കളേ

തുഷാരബിന്ദുക്കളെ നിങ്ങൾ
എന്തിനു വെറുതെ ചെമ്പനീരലരിൽ
വിഷാദ ഭാവങ്ങൾ അരുളീ
തുഷാര ബിന്ദുക്കളേ...

ഇന്നലെ രാത്രിയിൽ ഈ വനവീഥിയിൽ
വിരിഞ്ഞു നിന്നൊരു മലരേ
മണിമാരനു നീ നല്കിയതെന്തേ
മണമോ മനമോ പൂന്തേനോ
മണമോ...മനമോ...പൂന്തേനോ...

ഇതുവഴി വന്നവർ പോയവർ പലരും
അഴകേ നിൻ കഥ എഴുതീ
ഇനിയും വനിയിൽ പൂവുകൾ പലതും
വിരിയും കൊഴിയും പൂങ്കാറ്റിൽ
ഇനിയും വനിയിൽ പൂവുകൾ പലതും
വിരിയും കൊഴിയും പൂങ്കാറ്റിൽ
വിരിയും...കൊഴിയും...പൂങ്കാറ്റിൽ...

തുഷാരബിന്ദുക്കളെ നിങ്ങൾ
എന്തിനു വെറുതെ ചെമ്പനീരലരിൽ
വിഷാദ ഭാവങ്ങൾ അരുളീ
തുഷാരബിന്ദുക്കളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
thushara bindukkale

Additional Info

Year: 
1976

അനുബന്ധവർത്തമാനം