ഹേമന്തം തൊഴുതുണരും

ലല്ലാലാലലല്ലാ ലാലാലലല്ലാ‍
ലലാലാ ലാലാ ലാലാ ലാലാ

ഹേ ഹേ ഹേ ഹേ
ഹേമന്തം തൊഴുതുണരും
പുലരികൾ - പൊൻപുലരികൾ
ഹൈമവതിക്കുളിരലയും സന്ധ്യകൾ
ഹൃദയസഖി നിന്റെയിളം കവിളുകൾ
അതിലിന്ദുമതിപ്പൂവിരിയും പൊയ്കകൾ
നുണക്കുഴിപ്പൊയ്കകൾ ഹെ ഹെഹേഹേ
ഹേമന്തം തൊഴുതുണരും പുലരികൾ
ഹൈമവതിക്കുളിരലയും സന്ധ്യകൾ

മരുതോന്നിക്കാടുകളിൽ
മൈലാഞ്ചിത്തളിർ വിരിയും
മലയക്കുളിർമാരുതനിൽ
മദനപ്പൂമണമൊഴുകും
മാനോടും പുള്ളിമാനോടും
നിന്റെ കവിളിണയിൽ പ്രണയത്തിൻ
തേരോടും - തങ്കത്തേരോടും ഹെ ഹെഹേഹേ
ഹേമന്തം തൊഴുതുണരും പുലരികൾ
ഹൈമവതിക്കുളിരലയും സന്ധ്യകൾ

വെള്ളാരം കുന്നുകളിൽ
വെള്ളിമുകിൽ കളമെഴുതും
പാലരുവിത്തേനലയിൽ
പാലമരം പൂവിതറും മീനോടും
സ്വർണ്ണമീനോടും
നിന്റെ മിഴിയിണയിൽ കലഹത്തിൻ
നീരോടും - മഞ്ഞുനീരോടും ഹെ ഹെഹേഹേ

ഹേമന്തം തൊഴുതുണരും
പുലരികൾ - പൊൻപുലരികൾ
ഹൈമവതിക്കുളിരലയും സന്ധ്യകൾ
ഹൃദയസഖി നിന്റെയിളം കവിളുകൾ
അതിലിന്ദുമതിപ്പൂവിരിയും പൊയ്കകൾ
നുണക്കുഴിപ്പൊയ്കകൾ ഹെ ഹെഹേഹേ
ഹേമന്തം തൊഴുതുണരും പുലരികൾ
ഹൈമവതിക്കുളിരലയും സന്ധ്യകൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Hemandam thozhuthunarum

Additional Info

അനുബന്ധവർത്തമാനം