പൂക്കളേ വാനിലെ പനിനീർപ്പൂവുകളേ

പൂക്കളേ വാനിലെ പനിനീർപ്പൂവുകളേ
പകലിൻ നോവുകളേ
താാഴെയെന്തിനു വന്നുപോയ് 
വെറുതേ ... വെറുതേ

എന്തേ ഒന്നും മിണ്ടാത്തൂ
മൗനം മിന്നിത്തീരാത്തൂ
മലരൊന്നും പൂക്കാനില്ലല്ലോ
തളിരല്ലേ പൂന്തളിർ പൂവായിത്തീരാനൊരു
നോക്കായ് നല്ലൊരു വാക്കായ് തീരുക നീ

പേരറ്റിൻ മാറില് നീരാടും വെണ്ണിലാ
തളിരേ ... അഴകേ ... രാവിൻ വെൺപ്രാവേ
അകലെ വിണ്ണിൻ ചരിവിലോടം
കടവിലെത്തുമ്പോൾ
കനവുപോലേ ... കരയിലാരോ ..
പൂനിലാവിൻ പൂവിറുക്കാൻ
ഓടിയെത്തുന്നൂ

എന്തേ ഒന്നും മിണ്ടാത്തൂ
മൗനം മിന്നിത്തീരാത്തൂ
മലരൊന്നും പൂക്കാനില്ലല്ലോ
തളിരല്ലേ പൂന്തളിർ പൂവായിത്തീരാനൊരു
നോക്കായ് നല്ലൊരു വാക്കായ് തീരുക നീ

പൂക്കളേ വാനിലെ പനിനീർപ്പൂവുകളേ
പകലിൻ നോവുകളേ
താാഴെയെന്തിനു വന്നുപോയ് 
വെറുതേ ... വെറുതേ

എന്തേ ഒന്നും മിണ്ടാത്തൂ
മൗനം മിന്നിത്തീരാത്തൂ
മലരൊന്നും പൂക്കാനില്ലല്ലോ
തളിരല്ലേ പൂന്തളിർ പൂവായിത്തീരാനൊരു
നോക്കായ് നല്ലൊരു വാക്കായ് തീരുക നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Pookkale Vaanile