പി പി കുഞ്ഞികൃഷ്ണൻ
അഭിനേതാവ്: കാസർകോട് ജില്ലയിൽ തടിയൻകൊവ്വൽ വാർഡ് മെമ്പർ ആയി പ്രവർത്തിക്കുന്ന പി.പി. കുഞ്ഞികൃഷ്ണൻ ഒരു റിട്ടയർഡ് ഹിന്ദി മാഷ് കൂടിയാണ്. ഉദിനൂർ സെൻട്രൽ AUP സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്ന കുഞ്ഞികൃഷ്ണൻ തടിയൻകൊവ്വലിലെ കലാസമിതി മനീഷ തിയറ്ററിലൂടെയും, എൻ എൻ പിള്ള സ്മാരക നാടകമത്സരത്തിലും അതുപോലെ അന്നാട്ടിലെ മറ്റ് പല ക്ലബ് നാടകവേദികളുടെയും ഭാഗമായിക്കൊണ്ട് ഒരുപാട് സ്റ്റേജ് നാടകങ്ങളിലും തെരുവ്നാടകങ്ങളിലും നിറഞ്ഞ സാന്നിധ്യമായിട്ടുണ്ട്.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്‘ എന്ന സിനിമയിലെ മജിസ്ട്രേറ്റിൻ്റെ വേഷം അതിഗംഭീരമാക്കിക്കൊണ്ടാണ് പി. പി. കുഞ്ഞികൃഷ്ണൻ മലയാളസിനിമയിലേക്ക് എത്തിച്ചേർന്നത്. കാസർകോട് വച്ച് നടന്ന ഒഡീഷനിലൂടെ പ്രസ്തുത സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞികൃഷ്ണൻ അഭിനന്ദനാർഹമായ അഭിനയം കാഴ്ച്ചവച്ചു.
ഭാര്യ: സരസ്വതി ടീച്ചറാണ്. രണ്ട് ആൺമക്കൾ: സാരംഗ്, ആസാദ്.