കണ്ണും കണ്ണും തമ്മിൽ തമ്മിൽ

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹഗംഗാജലം മധുരദേവാമൃതം
മധുരദേവാമൃതം
.
കണ്ണും കണ്ണും തമ്മില്‍ തമ്മില്‍
കഥകള്‍ കൈമാറും അനുരാഗമേ

ലഹരി എങ്ങും നുരകള്‍ നെയ്യും
ലളിത ഗാനങ്ങളായ് (2)
കരളിനുള്ളില്‍ കുളിരു പെയ്യും
തളിര്‍ വസന്തങ്ങളില്‍
ഇനിയൊരു വനലത മലരണിയും
അതിലൊരു ഹിമകണമണിയുതിരും

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍
കഥകള്‍ കൈമാറും അനുരാഗമേ

നഖശിഖാന്തം നവസുഗന്ധം
നുകരുമുന്മാദമേ (2)
സിരകള്‍ തോറും മധുരമൂറും
ഹൃദയലാവണ്യമേ
അസുലഭസുഖലയമനുനിമിഷം
അതിലകമലിയുമൊരിണശലഭം

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹഗംഗാജലം മധുരദേവാമൃതം
മധുരദേവാമൃതം
മധുരദേവാമൃതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Kannum kannum thammil thammil

Additional Info

Year: 
1980

അനുബന്ധവർത്തമാനം