പാവാട വേണം മേലാട വേണം

പാവാട വേണം  മേലാട വേണം...
പാവാട വേണം  മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണു നീ ഞമ്മക്ക്  (പാവാട വേണം...)

 

കിത്താബ് പഠിച്ച് ഉദ്യോഗം ഭരിച്ച്
സുല്‍ത്താന്റെ ഗമേല്‍ വരും(2)
അബുദാബിക്കാരന്‍ പുതുമണവാളൻ നിക്കാഹിനൊരുങ്ങി വരും
ഓൻ വിളിക്കുമ്പ പറന്നു വരും (2)  (പാവാട വേണം...)

അള്ളാണെ ഉമ്മാ പൊല്ലാപ്പുവേണ്ടാ
അയ്യായിരം കൊടുക്കാം...
അതിനൊപ്പം പണമവന്‍ മഹറായി തന്നാല്‍
നിക്കാഹ് പൊടിപൊടിക്കാം
അയിഷാന്റെ നിക്കാഹ് പൊടിപൊടിക്കാം
അതു കയിഞ്ഞവനുമായി സുബര്‍ക്കത്തിലിരിക്കുമ്പം ഉമ്മാനെ മറക്കരുതേ
നീയീ ഇക്കാനെ വെറുക്കരുതേ... (പാവാട വേണം...)

-------------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Paavaada venam melaada venam