അഭിജിത്ത് അനിൽകുമാർ

Abhijith Anilkumar
Date of Birth: 
Sunday, 14 January, 2001
അഭിജിത് അനിൽകുമാർ
ആലപിച്ച ഗാനങ്ങൾ: 4

2001 ജനുവരി 14 ന് അനിൽകുമാറിന്റെയും ശ്രീദേവിയുടെയും മകനായി ആലപ്പുഴയിൽ ജനിച്ചു. അച്ഛന് ജോലി ഗൾഫിലായിരുന്നതിനാൽ അഭിജിത്തിന്റെ പത്താം ക്ളാസ് വരെയുള്ള പഠനം അബുദാബി ഇന്ത്യൻ സ്ക്കുളിലായിരുന്നു.11,12 ക്ളാസുകൾ ചെന്നൈയിലെ ചിന്മയ വിദ്യാലയയിൽ പഠിച്ച അഭിജിത്ത് മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബികോം ചെയ്യുകയാണിപ്പോൾ.

അമ്മയാണ് സംഗീതത്തിൽ അഭിജിത്തിന്റെ ആദ്യ ഗുരു. തുടർന്ന് ഡോക്ടർ സിന്ധു ദിലീപ്,, ഡോക്ടർ കൃഷ്ണകുമാർ & ബിന്നി കൃഷ്ണകുമാർ എന്നിവരുടെ ശിഷ്യനായിരുന്ന അഭിജിത്ത് ഇപ്പോൾ കുന്നക്കൂടി ബാലമുരളീകൃഷ്ണയുടെ കീഴിൽ സംഗീതം അഭ്യസിക്കുകയാണ്.

 

  • ക്ളബ്ബ് ഹൗസിലൂടെ സംഗീത സംവിധായകൻ കൈലാസ് മേനോനെ പരിചയപ്പെട്ടതാണ് അഭിജിത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അഭിജിത്തിന്റെ പാട്ടിഷ്ടപ്പെട്ട കൈലാസ് മേനോൻ വാശി എന്ന ചിത്രത്തിൽ പാടാനുള്ള അവസരം കൊടുത്തു. ആദ്യ ചിത്രമായ വാശിയ്ക്കുശേഷം കനകരാജ് എന്ന ചിത്രത്തിൽ അരുൺ മുരളീധരന്റെ സംഗീതത്തിൽ അഭിജിത്ത് പാടിയിട്ടുണ്ട്. 

മഴവിൽ മനോരമ സൂപ്പർ ഫോർ സീസൺ2 വിജയി, 2022 ലെ   വയ്യങ്കര മധുസൂദനൻ ട്രസ്റ്റിന്റെ കർണാടക സംഗീത. മത്സരത്തിൽ സമ്മാനാർഹൻ എന്നിങ്ങനെ നിരവധി സംഗീത മത്സരങ്ങളിൽ പങ്കെടുത്ത് അഭിജിത്ത്  പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.

വിലാസം = അഭിത്ത് അനിൽകുമാർ
        “ഹനുമന്തം”
      കാറാത്ത്റോഡ്
     പുതിയകാവ്
     തൃപ്പൂണിത്തുറ 682301
      എറണാകുളം