ഉത്തരാ സ്വയംവരം കഥകളി

ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു
ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു - ഞാന്‍ 
പോയിരുന്നു

ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരി
ഇരുസ്വപ്നവേദികളിൽ അലിഞ്ഞു ചേർന്നു
കരളിലെ കളിത്തട്ടിൽ അറുപതു തിരിയിട്ട
കഥകളി വിളക്കുകൾ എരിഞ്ഞു നിന്നു
ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു

കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ദളയായ്
ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി
ദുര്യോധന വേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസിതൻ ചെണ്ട ഉണർന്നുയർന്നു

ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവൾ ഉത്തരയായി
അതുകഴിഞ്ഞാട്ടവിളക്കണഞ്ഞു പോയി
എത്രയെത്ര അജ്ഞാതവാസമിന്നും തുടരുന്നു ഞാൻ

ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു
ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു - ഞാന്‍ 
പോയിരുന്നു

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.66667
Average: 7.7 (3 votes)
Uthara swayamvaram

Additional Info

Year: 
1969

അനുബന്ധവർത്തമാനം