അശ്വതി നക്ഷത്രമേ

അശ്വതി നക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ 
ഹൃദയാംബരത്തിലെ മുകിലാംബരത്തിലെ 
മറയാത്ത മംഗല്യമേ 
അശ്വതി നക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ 

ആദ്യ താരമായ് ആദ്യാനുരാഗമായ് 
അഴകേ എന്‍ ഹൃദയത്തില്‍ നീ വിടര്‍ന്നു
ഒരു താരം മാത്രം ഉദിക്കുന്ന മാനം 
ഹൃദയേശ്വരി എന്‍ മനസ്സെന്ന മാനം 
അശ്വതി നക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ 

പോയ യുഗങ്ങളില്‍ നമ്മള്‍ അജ്ഞാതമാം 
മായയാല്‍ ഇതുപോല്‍ അടുത്തിരിക്കാം 
അണയാത്ത രാഗം അമലേ നിന്‍ രാഗം 
അതിനായെന്‍ ഉള്ളില്‍ നിലയ്ക്കാത്ത ദാഹം 

അശ്വതി നക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ 
ഹൃദയാംബരത്തിലെ മുകിലാംബരത്തിലെ 
മറയാത്ത മംഗല്യമേ 
അശ്വതി നക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Aswathi nakshathrame

Additional Info

Year: 
1969

അനുബന്ധവർത്തമാനം