തമസാനദിയുടെ തീരത്തൊരു നാൾ

തമസാനദിയുടെ തീരത്തൊരുനാള്‍
തപസ്സിരുന്നൊരു രാജന്‍
തൊടുന്നതെല്ലാം പൊന്നാകാനൊരു
വരംകൊടുത്തു ദൈവം
തമസാനദിയുടെ തീരത്തൊരുനാള്‍
തപസ്സിരുന്നൊരു രാജന്‍

കനകപ്രഭതന്‍ കല്ലോലിനിയില്‍
കണ്ണുകള്‍ മങ്ങിപ്പോയി
കൊട്ടാരം പൊന്നാക്കി കോട്ടകള്‍ പൊന്നാക്കി
കണ്ടതു കണ്ടതു പൊന്നാക്കി
തമസാനദിയുടെ തീരത്തൊരുനാള്‍
തപസ്സിരുന്നൊരു രാജന്‍

ആര്‍ത്തികുറഞ്ഞു അമൃതേത്തിന്നിരുന്നു
ആഹാരം പൊന്നായിപ്പോയി
അരുമക്കിടാവിനെ മാറോടണച്ചപ്പോള്‍
അവളൊരു സ്വര്‍ണ്ണപ്രതിമയായി
തമസാനദിയുടെ തീരത്തൊരുനാള്‍
തപസ്സിരുന്നൊരു രാജന്‍

കണ്ണു തുറന്നു കഥയെന്തെന്നറിഞ്ഞു
കരള്‍ പൊട്ടിക്കരഞ്ഞൂ രാജന്‍
പൊന്നായ പൊന്നെല്ലാം മണ്ണാക്കിമാറ്റുവാന്‍
മന്നവന്‍ ദൈവത്തോടിരന്നൂ

തമസാനദിയുടെ തീരത്തൊരുനാള്‍
തപസ്സിരുന്നൊരു രാജന്‍
തൊടുന്നതെല്ലാം പൊന്നാകാനൊരു
വരംകൊടുത്തു ദൈവം
തമസാനദിയുടെ തീരത്തൊരുനാള്‍
തപസ്സിരുന്നൊരു രാജന്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thamasa nadhiyude

Additional Info

Year: 
1969

അനുബന്ധവർത്തമാനം