തീയാണ് ചങ്കത്ത് നാളായി
തീയാണ് ചങ്കത്ത് നാളായി നീയിട്ട തീയാണെടീ
കാണാതിരുന്നിട്ട് പ്രാണന്റെ മേലേയ്ക്കതാളുന്നെടീ
നീയെന്റെ പെണ്ണ് മോഹിച്ച മിന്ന്..
നാണിച്ചു നിന്ന് കാതൽ നദി
ഈ രണ്ട് കണ്ണ് പൂവിട്ടതിന്ന്
വേറെന്തിനെന്ന് നീയേ മതി
ചിരി ഇത്തിരി തരാതെന്തെടീ
കാറ്റത്തൊരാളിന്റെ ചൂളം വിളി
കേട്ടിട്ട് ഞാനന്ന് മൂളും വരി
എന്നിഷ്ടമായ് അറിഞ്ഞോ അറിഞ്ഞോ പൂമുല്ലരാവിന്റെ തീരം വഴി
മോഹിച്ചുലാവുന്ന നേരത്തെടീ
നിൻ സമ്മതം വിരിഞ്ഞോ ഒഓഓ
കാണാതെങ്ങോ പോയിടാതെ
ഇനിയരികെ നിഴലായ് ചേർന്നു നീ
ഏതേദെൻ തോട്ടം...ആരും...തന്നാലും കൂടെയെന്നും നീയില്ലയെങ്കിൽ ഞാനില്ലെടീ
മനോഹരീ മലർത്തേൻകനീ
ആശിച്ച് കാണാനൊളിച്ചെത്തിയോ
പാതിയ്ക്ക് നീയും തനിച്ചെത്തിയോ
ഞാനെത്ര നാൾ നിനക്കായ് കൊതിച്ചേ
നീയെന്റെ ഒപ്പം വരുമ്പോഴെടീ
മാറുന്നു ലോകം എനിയ്ക്കായെടീ
നൂറായിരം നിറങ്ങൾ തെളിഞ്ഞേ
കണ്ണും കണ്ണും കോർത്ത നേരം
മനമറിയാതൊഴുകും തൂവലായ്
എൻ നെഞ്ചിൽ വീഴും ശ്വാസം തീർന്നാലും
തീരുവോളം കാത്തോളാം നിന്നെ വാക്കാണെടീ
വെറും പകൽക്കിനാവല്ലെടീ...