വെണ്ണുലാ വെണ്ണിലാ
വെണ്ണിലാ വെണ്ണിലാ വിണ്ണിലെ വെണ്ണിലാ
കാണാതെ കണ്ണുപൂട്ടിയങ്ങു ദൂരെ നില്ലെടീ
ഇക്കരെ നിക്കണ ചക്കരചെക്കനെ
നോക്കാതെ മുകിലിനുള്ളിലങ്ങു മാറി നില്ലെടി
കളി പറയും പൂവാലി കളമെഴുതും ഇളനിഴലേ
ഇരവിലെൻ നിറനിഴൽ സ്വന്തമായ് മാറ്റും ഞാൻ ( വെണ്ണിലാ..)
തെന്നലേ തെന്നലേ മഴനിലാ തെന്നലേ
ചിലമ്പാതെ നില്ല് നില്ല് നില്ല് ഹോയ്
പൊയ്കയിൽ നീന്തുമെൻ പൊന്നാമ്പൽ മൊട്ടുകൾ
കൊതിക്കാതെ മാറി നില്ല് നില്ല് നില്ല്
ഹേ മയിൽപ്പീലിയായ് നിൻ മനസ്സിൽ തൊടുമ്പോൾ
തുളുമ്പാതെ നീയെൻ ഓമലേ ( വെണ്ണിലാ..)
ഉള്ളിലെ മോഹവും ഉയിരിലെ ദാഹവും
ഉറങ്ങാതെ എത്രയെത്ര രാവായ് ഹായ്
ആശകൾ ആഴി തൻ ആയിരം തിരകളായ്
അടങ്ങാതെ എത്രയെത്ര നാളായ്
ഓഹോ തുറക്കാത്ത വാതിൽ തുറന്നിട്ടുവല്ലോ
മടിക്കാതെ പോരൂ കണ്മണീ ( വെണ്ണിലാ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Vennila Vennila
Additional Info
ഗാനശാഖ: