കടപ്പുറത്തൊരു
കടപ്പുറത്തൊരു കടപ്പുറത്തൊരു കല്യാണം
തിരപ്പുറത്തൊരു തിരപ്പുറത്തൊരു പൊന്നോണം (2)
അഴകുള്ള കിനാവുകളിൽ നുരയുള്ള കടൽത്തിരയോ
തിര വന്നു പൊതിഞ്ഞൊരു കരളിൽ കതിരൊളിയോ (കടപ്പുറത്തൊരു..)
ഓണവെയിൽ കളിയാടി വരും താഴ്വരയെൻ സമ്മാനം
താഴ്വരയിൽ പുതുമൊട്ടുകളാലിവനേകാമെന്നും സമ്മാനം
ആവണിയിൽ പൊലിയേറി വരും മാലകളെൻ സമ്മാനം
മാലകളിൽ മണിമുത്തഴകായ് ഇവളെന്നും മാറിൽ സമ്മാനം
ഏഴുസ്വരമുകിലോടെ രാഗമഴ സമ്മാനം
രാഗലയരസമോടെ കുഞ്ഞുപുഴ സമ്മാനം
നിൻ ചുണ്ടുകളെന്നെന്നും കളി ചൊല്ലും തണലിൽ
നിൻ തേന്മൊഴി എന്നെന്നും ശ്രുതി ചേരും അഴകിൽ
നിനക്കു നൽകിടുമിണക്കമുള്ളൊരു സമ്മാനം (കടപ്പുറത്തൊരു..)
ആതിരയിൽ നിറചന്ദനമായ് അമ്പിളിയെൻ സമ്മാനം
അമ്പിളിയോ ചെറുമോതിരമായ് ഇനി മിന്നും കൈയ്യിൽ സമ്മാനം
അമ്പിളി തൻ തിരുനെറ്റിയിലോ ചുംബനമെൻ സമ്മാനം
കാതരമീ ദശപുഷ്പവുമായ് ഇനി നേരിൽ ചേരും സമ്മാനം
മോഹമൊരു തളിരോടെ തേടുമൊരു സമ്മാനം
നാണമൊരു മലരോടെ നേടുമൊരു സമ്മാനം
നിൻ കണ്ണുകളെന്നെന്നും കണികാണും നിമിഷം
എൻ കണ്മണിയായെന്നും കണിയേകും സമയം
തുടിച്ച നെഞ്ചകമിറുത്തെടുത്തൊരു സമ്മാനം (കടപ്പുറത്തൊരു..)
----------------------------------------------------------------------------------------------------