മറച്ചൊന്നു പിടിക്കാനാണോ
Film/album:
മറച്ചൊന്നു പിടിക്കാനാണോ
മനസ്സിലെ അനുരാഗം
തനിച്ചൊന്നു കൊതിക്കാനാണോ
മുളയ്ക്കുമൊരഭിലാഷം
കൊതിച്ച ഹൃദയമേ മദിച്ചു മദിച്ചു നീ
തുറന്നു പറഞ്ഞു പോയില്ലേ
ആണും പെണ്ണും മോഹിച്ചാൽ നാണക്കേടോ
ആടിപ്പാടി പ്രേമിച്ചാൽ മാനക്കേടോ
(മറച്ചൊന്നു...)
എന്നുമകലെ നേരം പുലരേ താമരക്കു നാണമല്ലേ
തങ്കവിരലാൽ സൂര്യനവളെ താലോലിച്ചു മൂടുകില്ലേ
അവനരുളുന്ന കുങ്കുമമോ
വെൺ പൂങ്കവിൾ ചൂടുകില്ലേ
കതിരണിയുന്ന വേളയിലോ
പെൺമെയ്യിനു ലാസ്യമല്ലേ
ഒളിച്ചു ഒതുക്കിയെന്നാലും
അതൊക്കെ മറന്നു പോകില്ലേ
പ്രണയാംബുജങ്ങളേ
(മറച്ചൊന്നു...)
ചന്തമണിയും മുല്ലമലരോ
ചന്ദിരന്റെ സ്വന്തമല്ലേ
മഞ്ഞു പൊഴിയും ആലിലകളോ
വെണ്ണയൊന്നു വാങ്ങുകില്ലേ
മധു നിറയുന്ന പൂങ്കനവോ
കൈ നീട്ടിയിരുന്നു മെല്ലെ
കുളിരൊഴുകുന്ന ചിന്തകളോ
കണ്ണെഴുതുകയാണു താനേ
ഇരുട്ടിലൊതുങ്ങി നിന്നാലും
പതുക്കെ വിരിഞ്ഞു പോകില്ലേ
പ്രണയാങ്കുരങ്ങളേ
(മറച്ചൊന്നു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Marachonnu pidikkaanaano
Additional Info
ഗാനശാഖ: