പുഷ്പമഞ്ജീരം കിലുക്കി
പുഷ്പമഞ്ജീരം കിലുക്കി
പുടവഞൊറികൾ ഒതുക്കി
പ്രിയദർശിനീ പ്രിയദർശിനീ ഈ
പവിഴപ്പടവുകളിറങ്ങി നീ വന്നിട്ട്
പതിനേഴു സന്ധ്യകളായി
വള്ളിപ്പുരികങ്ങൾ മഴവില്ലു കുലയ്ക്കും
ചൊല്ലിയാട്ടങ്ങളിൽ
ചഞ്ചല പദനഖചന്ദ്രക്കലകളിൽ
കഞ്ചുകം മുറുകുന്ന ലജ്ജകളിൽ എന്റെ
പകുതിയടഞ്ഞൊരീയൊളികണ്ണു
പതിഞ്ഞിട്ട്
പതിനേഴു സന്ധ്യകളായി
ഇന്ദുവദനേ ഉദിക്കൂ എന്നെ നിൻ
കൈകളിലൊതുക്കൂ
മന്ത്രച്ചൊടികളിൽ മാധുര്യമുതിരും
മന്ദഹാസങ്ങളിൽ
നിന്മലർ നുണക്കുഴി മൂടും മുടികളിൽ
കന്മദക്കുറുമൊഴി മൊട്ടുകളിൽ എന്റെ
അഭിനിവേശങ്ങൾ തൻ വിരലൊന്നു പതിഞ്ഞിട്ട്
പതിനേഴു സന്ധ്യകളായി
ഇന്ദുവദനേ ഉദിക്കൂ എന്നെ നിൻ
കൈകളിലൊതുക്കൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pushpamanjeeram kilukki
Additional Info
ഗാനശാഖ: