മംഗളാതിരപ്പൂക്കളുണർന്നൂ

മംഗളാതിരപ്പൂക്കളുണർന്നു
മല്ലികാർജ്ജുനൻ കൂടെയുണർന്നൂ
സംഗമേശ്വര ക്ഷേത്രപ്പറമ്പിൽനി
ന്നെങ്ങു പോയ് ഇന്നു നീ അപ്സരസ്സേ

അഴിഞ്ഞ കൂന്തലിന്നറ്റം കെട്ടി
അല്ലിക്കൂവള പൂ ചൂടി
തിരുവാതിരക്കളിപ്പന്തലിൽ ഞാൻ നിന്റെ
പ്രിയതോഴിമാരെ കണ്ടൂ
നടുവിൽ അവരുടെ നടുവിൽ ഇന്നു ഞാൻ
നിന്നെ മാത്രം കണ്ടില്ല
എന്നെ പൂകൊണ്ടെറിഞ്ഞില്ല

മുഖത്തുനൃത്തച്ചടവുകളോടെ
മുത്തു മെതിയടിക്കാലോടെ
തിരുവമ്പലക്കുളക്കടവിൽ ഞാൻ നിന്നെ
ഒരു നോക്കു കാണാൻ കൊതിച്ചു
മടിയിൽ നിൻ ചുണ്ടിൻ  മടിയിൽ ഇന്നു നിൻ
മന്ദഹാസം കണ്ടില്ല
എന്നെ നീ വന്നു പൊതിഞ്ഞില്ല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Mangalathira pookkal