ചിരിച്ചു ചിരിച്ചു ചിത്താമ്പൽപ്പൂ
ചിരിച്ചു ചിരിച്ചു ചിത്താമ്പൽപ്പൂ
ചിറകടിക്കും കുളക്കടവിൽ
ചിലച്ചു ചിലച്ചു ചങ്ങാലിക്കിളി
ചിലമ്പു കെട്ടും കുളക്കടവിൽ
ഒരു തളിക കളഭവുമായ്
കുളിച്ചു കേറും വെണ്ണിലാവേ
തിരുമുടിത്തഴയഴിച്ചു നീ
ഒളിച്ചു വെക്കുന്നതെന്താണ് - പിന്നിൽ
ഒളിച്ചു വെക്കുന്നതെന്താണ്
(ചിരിച്ചു..)
പിരിഞ്ഞു പോയ കൗമാരത്തിൻ
കൗതൂഹല പൂവനത്തിൽ (2)
വിരിഞ്ഞു നിന്ന ദാഹങ്ങളോ
ദാഹങ്ങൾതൻ സ്മരണകളോ
സ്വയംവരത്തിനു മുൻപ്
നിന്നെ സ്നേഹിച്ച പ്രിയനൊരുവൻ
സ്വയം മറന്നു നിനക്കു തന്ന ചുംബനത്തിൻ കുളിരുകളോ
പറയുമോ പറയുമോ നിന്റെ പ്രണയരഹസ്യം
(ചിരിച്ചു..)
വിടർന്നു വന്നോരുന്മാദത്തിൻ
രോമരോമാന്തരങ്ങളിൽ (2)
തുടിച്ചുണർന്ന സ്വപ്നങ്ങളോ
സ്വപ്നം തീർത്ത സ്വർഗ്ഗങ്ങളോ
മനോരഥത്തിനുള്ളിൽ വെച്ച്
ലാളിച്ചോരഭിമതത്തിൻ
മടിയിൽ നിന്നു കൊഴിഞ്ഞു വീഴും
നിർമ്മാല്യ തളിരുകളോ
പറയുമോ പറയുമോ നിന്റെ പ്രണയരഹസ്യം
ചിരിച്ചു ചിരിച്ചു ചിത്താമ്പൽപ്പൂ
ചിറകടിക്കും കുളക്കടവിൽ...