ഇപ്പോഴോ സുഖമപ്പോഴോ
ഇപ്പോഴോ സുഖമപ്പൊഴോ സുഖം
ഇക്കിളിപ്പൂവേ നീ
സ്വപ്നം കണ്ടുറങ്ങുമ്പോഴോ
രാത്രികൾ സ്വർണ്ണക്കൈ
വലയത്തിലൊതുക്കുമ്പോഴോ
(ഇപ്പോഴോ..)
ഇളംമഞ്ഞു നൽകിയ രണ്ടാംമുണ്ടും
കളിയരഞ്ഞാണവുമുലയുമ്പോഴോ
കാറ്റിലുലയുമ്പോഴോ ലലാലാലാ..
ചന്ദനലതയുടെ നഖമുള്ള കൈവിരൽ
ചികുരഭാരങ്ങളിൽ ഇഴയുമ്പോഴോ
ലലാലലാലലാലലാലലാലലാ
(ഇപ്പോഴോ..)
ഒരു വൈൻ ഗ്ലാസ്സിൽ നീന്തിക്കയറിയ
കരിവണ്ടിൻ ചിറകുകൾ
പൊതിയുമ്പോഴോ -നിന്നെ
പൊതിയുമ്പോഴോ
മന്ദാരമലരിന്റെ മണമുള്ള പൂമ്പൊടി
മൃദുകേസരങ്ങളിലലിയുമ്പോഴോ
(ഇപ്പോഴോ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ippozho sukham
Additional Info
ഗാനശാഖ: