കാവേരീ..കാവേരീ...

കാവേരീ..കാവേരീ...
കരിമ്പിൻ കാട്ടിലൂടേ...കടംകഥപ്പാട്ടിലൂടേ
കവിതപോലൊഴുകും കാവേരി
കാവേരീ..കാവേരീ...

നിൻതീരത്തിലെ ഇടിഞ്ഞുപൊളിഞ്ഞൊരു
നീലക്കല്ലൊതുക്കിന്നരികിൽ(2‍)
ആയിരം നിഴലുകൾ വേതാളനൃത്തങ്ങൾ
ആടുമീഇരുൾമണ്ഡപത്തിൽ
ഏതോകാമുകനെ തേടിയലഞ്ഞുവന്ന‌-
തേതോരമാവാസിരാത്രി..രാത്രി..രാത്രി
പേടിസ്വപ്നങ്ങൾ കറുത്തപൂ വിടർത്തും രാത്രി (കാവേരി..)

നിന്നോളങ്ങളെ ചുടുമണ്ണു കുടിച്ചൊരു
നിത്യശ്മശാനത്തിനരികിൽ
തീക്കനൽക്കണ്ണുള്ള ക്ഷേത്ര യക്ഷികൾ
കാക്കുമീ വഴിയമ്പലത്തിനരികിൽ എതോ ഗായകന്റെ
പാട്ടിലൊഴുകിവന്നതേതൊരരയന്നപ്പക്ഷി
ഏതൊ ദൂതിന്റെ താടകപ്പൂ വിലങ്ങും പക്ഷി (കാവേരി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaveri kaveri

Additional Info

അനുബന്ധവർത്തമാനം