രാഗങ്ങള്‍ ഭാവങ്ങള്‍
Music:
Lyricist:
Singer:
Film/album:
രാഗങ്ങള്‍ ഭാവങ്ങള്‍
മോഹമുണർത്തും സ്വപ്നങ്ങള്‍
പത്മദള കുമ്പിളുമായ്
ആശംസകള്‍തന്‍ പൂ വിതറും
പത്മദള കുമ്പിളുമായ്
ആശംസകള്‍തന്‍ പൂ വിതറും
രാഗങ്ങള്‍ ഭാവങ്ങള്‍
മോഹമുണര്‍ത്തും സ്വപ്നങ്ങള്‍
ശ്രാവണപ്പൂ പഞ്ചമിയില്‍
ശ്രീവിടര്‍ത്തും ജന്മദിനം
ഈ ദിനത്തില്‍ നിനക്കായ് ഞാന്‍ അഭിനന്ദനങ്ങള്‍ ചൊരിയട്ടേ
മെഴുതിരി പൂക്കും കതിരൊളി ചിന്നും
ആതിരാ തൃത്താപ്പൂ വിരിയ്ക്കും
(രാഗങ്ങള്‍..)
ശാരദരാവൊരുങ്ങി വന്നൂ
ശാരികയാം സുന്ദരിയായ്
ഈ ദിനത്തില്‍ നിനക്കായ് ഞാന്‍
മധുരിക്കും സമ്മാനം നല്‍കട്ടേ
അഴകരയന്നം അന്തിത്തൂവല്‍ നീര്‍ത്തും
ആയില്യം മാനം പുഞ്ചിരിക്കും
രാഗങ്ങള്‍ ഭാവങ്ങള്‍
മോഹമുണർത്തും സ്വപ്നങ്ങള്‍
പത്മദള കുമ്പിളുമായ്
ആശംസകള്‍തന്‍ പൂ വിതറും
പത്മദള കുമ്പിളുമായ്
ആശംസകള്‍തന്‍ പൂ വിതറും
രാഗങ്ങള്‍ ഭാവങ്ങള്‍
മോഹമുണര്‍ത്തും സ്വപ്നങ്ങള്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Raagangal bhavangal
Additional Info
Year:
1975
ഗാനശാഖ: