കാറ്റു ചെന്നു കളേബരം തഴുകി

കാറ്റു ചെന്നു കളേബരം തഴുകീ
കാർത്തികപ്പൂക്കളുറങ്ങി മൂകമെൻ
പാട്ടു ചെന്നു മനസ്സു തലോടീ
പ്രേമഗൗതമനുറങ്ങി
കാറ്റു ചെന്നു കളേബരം തഴുകീ
കാർത്തികപ്പൂക്കളുറങ്ങി

നിശ്ശബ്ദതപോലും നെടുവീർപ്പടക്കുമാ
നിദ്രതൻ ദിവ്യമാം മണ്ഡപത്തിൽ
നിശ്ശബ്ദതപോലും നെടുവീർപ്പടക്കുമാ-
നിദ്രതൻ ദിവ്യമാം മണ്ഡപത്തിൽ
എന്റെ ഹൃദയത്തുടിപ്പുകൾ മാത്രമി
ന്നെന്തിനു വാചാലമായ് - അപ്പോൾ
എന്തിനു വാചാലമായ്
എങ്ങനെയെങ്ങനെയൊതുക്കും ഞാൻ
എന്നിലെ മദംപൊട്ടും അഭിനിവേശം
(കാറ്റു..)

സ്വപ്നങ്ങൾ കൂടിയും ചുമർചിത്രമെഴുതാതെ
നിൽക്കുമാ സുഷുപ്തിതൻ നീലിമയിൽ
സ്വപ്നങ്ങൾ കൂടിയും ചുമർചിത്രമെഴുതാതെ
നിൽക്കുമാ സുഷുപ്തിതൻ നീലിമയിൽ
എന്റെ ഹൃദയത്തിരിത്തുമ്പിൽ മാത്രമി-
ന്നെന്തിനീ ജ്വാലകൾ പൂത്തു - അപ്പോൾ
എന്തിനീ ജ്വാലകൾ പൂത്തു
എങ്ങനെയെങ്ങനെ മറയ്ക്കും ഞാൻ
എന്നിലെ ജ്വലിക്കുമീ അഭിനിവേശം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaattu chennu kalebaram

Additional Info

അനുബന്ധവർത്തമാനം