എന്റെ കൈയ്യിൽ പൂത്തിരി

എന്റെ കൈയ്യിൽ പൂത്തിരി
നിന്റെ കൈയ്യിൽ പൂത്തിരി
എങ്ങും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി
പുലരിക്കു പൊൻപണം കൈനീട്ടം
പുലരിക്കു പൊൻപണം കൈനീട്ടം ഈ
പുഞ്ചിരിക്കു പുഞ്ചിരി കൈനീട്ടം
എന്റെ കൈയ്യിൽ പൂത്തിരി
നിന്റെ കൈയ്യിൽ പൂത്തിരി
എങ്ങും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി

വെള്ളരിപ്പൂവിനും അവൾ പെറ്റ കുഞ്ഞിനും
വെള്ളിമത്താപ്പു നൽകും വിഷുപ്പുലരി
വെള്ളരിപ്പൂവിനും അവൾ പെറ്റ കുഞ്ഞിനും
വെള്ളിമത്താപ്പു നൽകും വിഷുപ്പുലരി
നിന്നെ കണികണ്ടു കണ്ണു തുറന്നൊരീ
നിന്നെ കണികണ്ടു കണ്ണു തുറന്നൊരീ
കണ്ണനൊരു കൊരവപ്പൂ തന്നേ പോയ്
തുകിലുണർത്തമ്മിണീ തുകിലുണർത്ത്
തുള്ളാട്ടം തുള്ളി നീ തുകിലുണർത്ത്

അച്ഛനുമമ്മയും കവിളത്തു ചാർത്തിയ
കൊച്ചു കൊച്ചുമ്മകൾതൻ മധുരവുമായ്
അച്ഛനുമമ്മയും കവിളത്തു ചാർത്തിയ
കൊച്ചു കൊച്ചുമ്മകൾതൻ മധുരവുമായ്
മുറ്റത്തു പിഞ്ചുകാൽ പൂവിടും തങ്കമേ
മുറ്റത്തു പിഞ്ചുകാൽ പൂവിടും തങ്കമേ
ചിറ്റയ്ക്കൊരു കൈ നീട്ടം തന്നേ പോ
തുകിലുണർത്തമ്മിണീ തുകിലുണർത്ത്
തുള്ളാട്ടം തുള്ളി നീ തുകിലുണർത്ത്

എന്റെ കൈയ്യിൽ പൂത്തിരി
നിന്റെ കൈയ്യിൽ പൂത്തിരി
എങ്ങും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി
പുലരിക്കു പൊൻപണം കൈനീട്ടം
പുലരിക്കു പൊൻപണം കൈനീട്ടം ഈ
പുഞ്ചിരിക്കു പുഞ്ചിരി കൈനീട്ടം
എന്റെ കൈയ്യിൽ പൂത്തിരി
നിന്റെ കൈയ്യിൽ പൂത്തിരി
എങ്ങും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente kayyil poothiri

Additional Info

Year: 
1975

അനുബന്ധവർത്തമാനം