കണ്ണിനു കറുപ്പു കൂടി

കണ്ണിനു കറുപ്പു കൂടി കവിളിനു ചുവപ്പു കൂടി
ചെഞ്ചൊടിത്തളിരിനു മദംകൂട്ടും നിന്‍
പുഞ്ചിരിക്കഴകു കൂടി -പൂവമ്പിനിതളുകൂടി
(കണ്ണിനു..)

ആദ്യദര്‍ശനത്തിൽ അഭിനിവേശങ്ങളില്‍
അല്ലിച്ചിറകുകള്‍ മുളച്ചൂ
അസ്ഥികള്‍ക്കുള്ളിലെ ആവേശങ്ങളില്‍
മറ്റൊരു ദാഹം കിതച്ചൂ
മനസ്സൊരു പൊന്‍കതിര്‍മണ്ഡപമായി
മോഹങ്ങള്‍ വിവാഹിതരായി
(കണ്ണിനു..)

ആദ്യചുംബനത്തില്‍ സ്വപ്നപുഷ്പങ്ങളില്‍
അഗ്നിശലഭങ്ങള്‍ പറന്നൂ
ആയിരമായിരം രോമാഞ്ചങ്ങളില്‍
സ്ത്രീയുടെ ഗന്ധം കലര്‍ന്നൂ
മനസ്സൊരു സംഗമമന്ദിരമായി
മോഹങ്ങള്‍ ലജ്ജിതരായി
(കണ്ണിനു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanninu karuppu koodi

Additional Info

Year: 
1975

അനുബന്ധവർത്തമാനം