ചങ്ങമ്പുഴക്കവിത പോലെ

ചങ്ങമ്പുഴക്കവിത പോലെ ശയ്യാഭംഗിയുമായ്
സങ്കല്പച്ചില്ലുമാളിക തുറന്നവളേ
ഏതു കലാമണ്ഡലത്തിൽ പഠിച്ചു നീ
ഏതു കലാമണ്ഡലത്തിൽ പഠിച്ചു നീ നിന്റെ
ഏഴഴകുള്ളൊരീ തിരനോട്ടം
തിരനോട്ടം - തിരനോട്ടം
ചങ്ങമ്പുഴക്കവിത പോലെ ശയ്യാഭംഗിയുമായ്
സങ്കല്പച്ചില്ലുമാളിക തുറന്നവളേ

കലയോ പ്രേമകലയോ നിന്റെ
കോളേജ് ക്ലാസ്സിലെ വിഷയം
കലയോ പ്രേമകലയോ നിന്റെ
കോളേജ് ക്ലാസ്സിലെ വിഷയം - ഇന്ന്
കാലത്ത് പഠിപ്പിച്ച വിഷയം
യൗവനത്തിൻ കൂട്ടിലിട്ട മനസ്സിന്റെ താളിലെ
യൗവനത്തിൻ കൂട്ടിലിട്ട മനസ്സിന്റെ താളിലെ
കൈയ്യക്ഷരം ഞാൻ കണ്ടോട്ടേ - നിന്റെ
കൈയ്യക്ഷരം ഞാൻ കണ്ടോട്ടേ
ചങ്ങമ്പുഴക്കവിത പോലെ ശയ്യാഭംഗിയുമായ്
സങ്കല്പച്ചില്ലുമാളിക തുറന്നവളേ

സുഗന്ധം - സ്വപ്നസുഗന്ധം കൊണ്ട്
സ്വാഗതം ചെയ്യും നിൻ ഹൃദയം
സുഗന്ധം - സ്വപ്നസുഗന്ധം കൊണ്ട്
സ്വാഗതം ചെയ്യും നിൻ ഹൃദയം എന്നെ
സ്വാഗതം ചെയ്യും നിൻ ഹൃദയം
മഞ്ജുമന്ദസ്മിതത്തിന്റെ മലർക്കുമ്പിൾ നിറയ്ക്കും
മഞ്ജുമന്ദസ്മിതത്തിന്റെ മലർക്കുമ്പിൾ നിറയ്ക്കും
പഞ്ചാമൃതം ഞാൻ നുകർന്നോട്ടേ - പ്രേമ
പഞ്ചാമൃതം ഞാൻ നുകർന്നോട്ടേ

ചങ്ങമ്പുഴക്കവിത പോലെ ശയ്യാഭംഗിയുമായ്
സങ്കല്പച്ചില്ലുമാളിക തുറന്നവളേ
ഏതു കലാമണ്ഡലത്തിൽ പഠിച്ചു നീ
ഏതു കലാമണ്ഡലത്തിൽ പഠിച്ചു നീ നിന്റെ
ഏഴഴകുള്ളൊരീ തിരനോട്ടം
തിരനോട്ടം - തിരനോട്ടം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Changambuzha kavitha pole

Additional Info

അനുബന്ധവർത്തമാനം