പൊന്നോമനയ്ക്കൊരു
പൊന്നോമനയ്ക്ക് ഒരു പട്ടുപാവാടയും
തുന്നി വരുന്ന വെളുത്ത വാവേ
മറഞ്ഞു താമര പൂവുപോൽ -ചായുമെൻ
മുത്തിനെയൊന്നുറക്കൂ... ഓമന
മുത്തെ നീയൊന്നുറങ്ങൂ...
തങ്കക്കുടത്തിനു താരാട്ട് പാടുന്ന
പങ്കായമേ എന്റെ തബുരുവേ
ഈ വഞ്ചിത്തൊട്ടിലിലവളുറങ്ങി
ഇനി നീയൊന്നും മിണ്ടരുതേ...
കാറ്റത്തു മന്ദാരപ്പൂവുപോലാടുമെൻ
കണ്മണിയെ എന്റെ പൊന്നുമോളെ
എന്നെന്നുമച്ഛന്റെ സൗഭാഗ്യമേ -ഇനി
എല്ലാമേ നിനക്കു സ്വന്തം...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ponnomanaykoru
Additional Info
Year:
2010
ഗാനശാഖ: