കാറ്റിൽ ചുഴലി കാറ്റിൽ
കാറ്റിൽ ചുഴലിക്കാറ്റിൽ
കാലം സ്വപ്നങ്ങൾ കൊണ്ടു നിർമ്മിച്ചത്
കടലാസു കൊട്ടാരമായിരുന്നു
കടലാസു കൊട്ടാരമായിരുന്നു
കാറ്റിൽ ചുഴലിക്കാറ്റിൽ
ചന്ദ്രകിരണങ്ങൾ തറയിൽ വിരിച്ചു
സന്ധ്യകൾ ചുമരിന്നു ചായമിട്ടു
അപ്സരസ്സേ നീ വരുമെന്നോർത്തു ഞാൻ
അങ്കണമാകെ അലങ്കരിച്ചൂ
വന്നില്ലാ - സഖി വന്നില്ലാ
എന്റെ അന്തപ്പുരത്തിലിരുന്നില്ലാ
കാറ്റിൽ ചുഴലിക്കാറ്റിൽ
കാലം സ്വപ്നങ്ങൾ കൊണ്ടു നിർമ്മിച്ചത്
കടലാസു കൊട്ടാരമായിരുന്നു
കടലാസു കൊട്ടാരമായിരുന്നു
കാറ്റിൽ ചുഴലിക്കാറ്റിൽ
നല്ലനാൾ നോക്കി ഗൃഹപ്രവേശത്തിനു
നമ്മളൊന്നിച്ചെത്ര കാത്തിരുന്നു
പൂമുഖപ്പന്തലിൽ മോതിരം മാറുവാൻ
നാമെത്ര കാലം തപസ്സിരുന്നു
വരില്ലാ ഇനി വരില്ലാ
എന്നെ മന്ദസ്മിതത്തിൽ പൊതിയില്ലാ
കാറ്റിൽ ചുഴലിക്കാറ്റിൽ
കാലം സ്വപ്നങ്ങൾ കൊണ്ടു നിർമ്മിച്ചത്
കടലാസു കൊട്ടാരമായിരുന്നു
കടലാസു കൊട്ടാരമായിരുന്നു
കാറ്റിൽ ചുഴലിക്കാറ്റിൽ