എല്ലാ പൂക്കളും ചിരിക്കട്ടെ

എല്ലാ പൂക്കളും ചിരിക്കട്ടെ
എല്ലാ പുഴകളും പാടട്ടെ
എന്റെ ദുഃഖവും ഞാനും കൂടിയീ
ഏകാന്തതയിലിരുന്നോട്ടേ 
എല്ലാ പൂക്കളും ചിരിക്കട്ടെ
എല്ലാ പുഴകളും പാടട്ടെ

പാമ്പിനു മാളവും പക്ഷിക്കു മാനവും
പ്രകൃതി കൊടുക്കുമീ നാട്ടിൽ
വിധിയുടെ വാടകവീട്ടിൽ കഴിയും
വിഷാദമല്ലോ ഞാൻ
എല്ലാ പൂക്കളും ചിരിക്കട്ടെ
എല്ലാ പുഴകളും പാടട്ടെ

മനുഷ്യൻ സൃഷ്ടിച്ച ദൈവം
വിളിച്ചാൽ മിണ്ടാത്ത ദൈവം
പണ്ടു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റത്
പാലാഴിയിലോ സ്വർഗ്ഗത്തിലോ
പണക്കാർ പണിയും ക്ഷേത്രത്തിലോ 

എല്ലാ പൂക്കളും ചിരിക്കട്ടെ
എല്ലാ പുഴകളും പാടട്ടെ
എന്റെ ദുഃഖവും ഞാനും കൂടിയീ
ഏകാന്തതയിലിരുന്നോട്ടേ 
എല്ലാ പൂക്കളും ചിരിക്കട്ടെ
എല്ലാ പുഴകളും പാടട്ടെ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Ella pookkalum chirikkatte