അരികത്തായ് അഴകേ
അരികത്തായ് അഴകേ
മോഹിക്കും മിഴികൾ
പ്രേമത്തിൻ മധുരം നുകരാൻ
കാണാനായ് കനവേ
അതിലേറേ കൊതിയായ്
നീയെന്നിൽ പടരും നിമിഷം
സഖി നിന്നെ കാത്ത്
സഖി നിന്നെ ഓർത്ത്
സ്വപ്നം കാണും നേരത്ത്
ഇനിയെന്നും തുണയായ്
ഇനിയെന്നും നിഴലായ്
പെണ്ണേ നീയെൻ ചാരത്ത്
അരികത്തായ് അഴകേ
മോഹിക്കും മിഴികൾ
പ്രേമത്തിൻ മധുരം നുകരാൻ
തമ്മിൽ കാണാൻ
ദൂരം താണ്ടി പോകാം
എൻ വരയിൽ തെളിയും
മായാരൂപം തേടാം
നിനവൊരു തളിരിത മലരായ്
മലരൊരു മധുകണ തനുവായ്
തനുമതി പുളകിത തിരയായ്
തിരയതു കടലല മൊഴിയായ്
അറിയാതെ മഴയായി
എൻ വാനിൽ പൊഴിയാൻ
വരുമോ നീ മുകിലോടേ
മണിമാരൻ അരികേ
സഖി നിന്നെ കാത്ത്
സഖി നിന്നെ ഓർത്ത്
സ്വപ്നം കാണും നേരത്ത്
ഇനിയെന്നും തുണയായ്
ഇനിയെന്നും നിഴലായ്
പെണ്ണേ നീയെൻ ചാരത്ത്
മേലേ വാനിൽ മായാകാശത്താരം
മിന്നാമിന്നി പെണ്ണോടലിയും നേരം
എൻമനമൊരു ചെറുകിളിപോലെ
കിളിമൊഴി മധുവിധു സുഖമോടെ
സുഖമെഴുമനുപമ കുളിർപോലെ
കുളിരതു പലവുരു തളിരായി
അരികിൽ നീ അഴകേ നീ
തഴുകാമോ മൃദുവായ്
നിന്നോടെൻ പ്രണയം ഞാൻ
അറിയാതെ മൊഴിയാം
അരികത്തായ് അഴകേ
മോഹിക്കും മിഴികൾ
പ്രേമത്തിൻ മധുരം നുകരാൻ
കാണാനായ് കനവേ
അതിലേറേ കൊതിയായ്
നീയെന്നിൽ പടരും നിമിഷം
സഖി നിന്നെ കാത്ത്
ഇനി നിന്നെ ഓർത്ത്
സ്വപ്നം കാണും നേരത്ത് ആ..
ഇനിയെന്നും തുണയായ്
ഇനിയെന്നും നിഴലായ്
കണ്ണേ നീയെൻ ചാരത്ത് ആ..
പെണ്ണേ നീയെൻ ചാരത്ത്
ആ...
Additional Info
ഫ്ലൂട്ട് | |
വയലിൻ |