ചന്ദന മഴ പൊഴിയും
ചന്ദന മഴ പൊഴിയും
അനുരാഗ പൗർണ്ണമിയിൽ
കദളിവാഴ കടവിലൂടെ
തുഴഞ്ഞുവാ അഴകേ
കരളിലാകെ കുളിരുകോരി
വിരുന്നുവാ സഖിയേ..
മനസ്സു നീയെടുത്തൂ
എന്നെയാകെ നീ കവർന്നൂ
അരുമയായ് നിൻ മാറിലണയാൻ
ഒരുങ്ങി വന്നവൾ ഞാൻ
മൃദുലമാം മലർ ശയ്യയാകാൻ
വിരിഞ്ഞ കുമുദിനി ഞാൻ
പൂത്താലി ചാർത്തും നാൾ
കനവു കണ്ടു കാത്തു ഞാൻ
നീരാമ്പൽ പൂ പോലെ
കൊതിച്ചു നിന്നിൽ അലിയുവാൻ
പോരു കണ്മണിയേ..
നിലാത്തൂവലുമായ് നീ
പോരാം നിൻ വഴിയേ
മറന്നിടാത്തൊരു രാവിനായ്
ഒരുങ്ങിവാ ഓമലേ
താമരപ്പെൺപൂവേ..ങ്ഹും...
ഹേ..യേഹേഹേ...
ചന്ദന മഴ പൊഴിയും
അനുരാഗ പൗർണ്ണമിയിൽ
കദളിവാഴ കടവിലൂടെ
തുഴഞ്ഞുവാ അഴകേ
കരളിലാകെ കുളിരുകോരി
വിരുന്നുവാ സഖിയേ..
ഓ...ആ...
കാതോരം ചൊല്ലിടാം
കനവുകണ്ട കാഴ്ചകൾ
മെയ്യാകെ ചൂടാനായ്
അധരമുദ്രകൾ നൽകിടാം
ദൂരേ വിൺകടവിൽ
നിലാപൂങ്കുയിൽ പാടിയോ
ചാരെ എൻ മനസ്സിൽ
വിടർന്നിടും മോഹങ്ങൾ
ഒരുങ്ങിവാ ഓമലേ
താമരപ്പെൺപൂവേ..ങ്ഹും...
ഹേ..യേഹേഹേ...
ചന്ദന മഴ പൊഴിയും
അനുരാഗ പൗർണ്ണമിയിൽ
കദളിവാഴ കടവിലൂടെ
തുഴഞ്ഞുവാ അഴകേ
കരളിലാകെ കുളിരുകോരി
വിരുന്നുവാ സഖിയേ..
Additional Info
ഗിറ്റാർ |