പനിനീർ ഇതളിൽ

പനിനീർ ഇതളിൽ നിനവായ്
ഒഴുകും തെളിനീർ
ഇന്നും കനവിൽ തിരിയായ്
തെളിയും അഴകേ
എന്നും എൻ സ്നേഹപ്പൂങ്കനവിൽ
തോരാമഴയുടെ താഴ്വരയിൽ
നിന്നെ കാണാതെ കാണുവാൻ
കൊതിയോടെ നിന്നീടുന്നൂ..
ഓ...
പനിനീർ ഇതളിൽ നിനവായ്
ഒഴുകും തെളിനീർ
ഇന്നും കനവിൽ തിരിയായ്
തെളിയും അഴകേ

മഞ്ചാടിക്കുന്നുകളിൽ പാടുന്ന
കോകിലമോ
ഒഴുകും പുഴയോരത്തായ്
പൂക്കുന്ന ചെമ്പകമോ
ഒരു വാക്കും മിണ്ടാതെ
ഒരു സ്നേഹപ്പൂക്കാലം 
തന്നെന്റെ അരികത്തായ്
വന്നെന്നെ പുൽകാറായ്
എന്റെ ഉള്ളിൽ സ്നേഹവുമായ്
ഇന്നും വിരിയും പൂവിതളായ്
പനിനീർ ഇതളിൽ നിനവായ്
ഒഴുകും തെളിനീർ
ഇന്നും കനവിൽ തിരിയായ്
തെളിയും അഴകേ

മലനാടിൻ അഴകോലും
പുൽമേടിൻ നിറമാർന്ന
പ്രണയത്തിൻ ചിരി തൂകി
ഈ മേഘം മായാതെ
ഇല പൊഴിയും കാടുകളിൽ
മഞ്ഞിന്റെ തുള്ളികളാൽ
ഓളങ്ങൾ തീർത്തീടും 
ഈ ആറിൻ തീരത്ത്
എന്റെ ഉള്ളിൽ രാഗവുമായ്
വാനം നിറയും താരകമായ്

പനിനീർ ഇതളിൽ നിനവായ്
ഒഴുകും തെളിനീർ
ഇന്നും കനവിൽ തിരിയായ്
തെളിയും അഴകേ
എന്നും എൻ സ്നേഹപ്പൂങ്കനവിൽ
തോരാമഴയുടെ താഴ്വരയിൽ
നിന്നെ കാണാതെ കാണുവാൻ
കൊതിയോടെ നിന്നീടുന്നൂ..
ഓ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panineer ithalil

Additional Info

Year: 
2021
Orchestra: 
ഓർക്കസ്ട ടീം

അനുബന്ധവർത്തമാനം