ഇവിടത്തെ ചേച്ചിക്കിന്നലെ

ഇവിടത്തെച്ചേച്ചിക്കിന്നലെ-
മുതലൊരു ജലദോഷം
ചീറ്റലും തുമ്മലും മൂളലും
മുറുങ്ങലും ചീത്തപറച്ചിലും
മൂക്കുപിഴിച്ചിലും ജലദോഷം
(ഇവിടത്തെച്ചേച്ചി..)

ചങ്ങനാശ്ശേരീല്‍ നിന്നൊരു ചേട്ടന്‍
ചേച്ചിയെക്കാണാന്‍ വന്നെന്നേയ് ഉരിയക്കുഞ്ഞാളിപ്പറയീം കണ്ടു
ഉമ്മിണിത്തങ്കേം കണ്ടു -
ചേട്ടനെ ഒരു നോക്കു ഞാനും കണ്ടൂ
കണ്ടാല്‍ നല്ല തമാശ
ചേട്ടനു ചുണ്ടെലിവാലന്‍ മീശ
ഇത്തിരിമീശേം മൊഖവും
കണ്ടിട്ടിന്നേ ചേച്ചിക്കൊരാശാ -
മൂപ്പരെ ഇന്നേ ചേച്ചിക്കൊരാശ
(ഇവിടത്തെച്ചേച്ചി..)

കെട്ടിക്കാമ്പോണെന്നറിഞ്ഞേപ്പിന്നെ- യൊരിഷ്ടോമെന്നോടില്ലാതായ്
വിളിച്ചാല്‍ പണ്ടത്തെ കളിച്ചിരിയില്ലാ
വിശന്നാല്‍ ചോറു തരൂല്ലാ
ഓടിവന്നൊരിക്കലൊരുമ്മേം തരൂല്ല
ഇപ്പം നല്ല തമാശ
ചേച്ചിക്കിത്തിരിപ്പോരം മീശ
ഈ വരമീശേം പടുതീം കണ്ടാല്‍
ഇന്നേ കൈവിടുമാശ - മൂപ്പില
ഇന്നേ കൈവിടുമാശ
(ഇവിടത്തെച്ചേച്ചി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ividathe chechikkinnale

Additional Info

അനുബന്ധവർത്തമാനം