പുഷ്പഗന്ധീ സ്വപ്നഗന്ധീ

പുഷ്പഗന്ധീ സ്വപ്നഗന്ധീ പ്രകൃതീ നിന്റെ
പച്ചിലമേടയിലന്തിയുറങ്ങാനെന്തു സുഖം
കാമദേവൻ പൂ നുള്ളാത്തൊരു താഴ്വരയിൽ പ്രിയകാമുകനോടൊത്തു താമസിക്കാനെന്തു സുഖം

പീരുമേട്ടിലെ നീലിമ നീർത്തിയ പുൽപ്പായിൽ
ഈ ഈറനൊന്നര കുടഞ്ഞുടുക്കും ചോലക്കരയിൽ
ചുംബനത്തിൻ ചൂടറിയാത്തൊരു മണ്ണിൻ ചുണ്ടിൽ
സന്ധ്യ വന്നു ചായമിടുന്നത് കാണാനെന്തു രസം
സുഭാഷിണീ പ്രേമസ്വരൂപിണീ നിൻ സിരകളെ വീണാതന്തികളാക്കിയ സോളമൻ ഞാൻ
പുഷ്പഗന്ധീ സ്വപ്നഗന്ധീ

ഭൂമികന്യക്കു യൗവനം നൽകിയ ധനുമാസം
ഇതു പൂവുകളൊക്കെയുറക്കമൊഴിക്കും മധുവിധുമാസം
മഞ്ഞിൽ മുങ്ങി മലർന്നു കിടക്കും കുന്നിൻ കവിളിൽ
മഞ്ജുചന്ദ്രിക മഞ്ഞളിടുന്നതു കാണാനെന്തു രസം
സുഭാഷിണീ പ്രേമസ്വരൂപിണീ നിൻ സിരകളിൽ പ്രേമാമൃതമായൊഴുകിയ സോളമൻ ഞാൻ

പുഷ്പഗന്ധീ സ്വപ്നഗന്ധീ പ്രകൃതീ നിന്റെ
പച്ചിലമേടയിലന്തിയുറങ്ങാനെന്തു സുഖം
കാമദേവൻ പൂ നുള്ളാത്തൊരു താഴ്വരയിൽ പ്രിയകാമുകനോടൊത്തു താമസിക്കാനെന്തു സുഖം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Pushpagandhee