ആർ എൻ സുദർശൻ

R N Sudarshan
Date of Birth: 
ചൊവ്വ, 2 May, 1939
Date of Death: 
Friday, 8 September, 2017
റട്ടിഹള്ളി നാഗേന്ദ്ര സുദർശൻ
Rattihalli Nagendra Sudarshan
കന്നഡ നടൻ

നാടക നടനും, ചലച്ചിത്ര നടനും, ദക്ഷിണേന്ത്യൻ സിനിമ സംവിധായകനുമായിരുന്ന ആർ നാഗേന്ദ്ര റാവു എന്ന രട്ടിഹള്ളി നാഗേന്ദ്ര റാവുവിന്റെയും രത്നാബായിയുടെയും മകനായി കർണ്ണാടകയിലാണ് ആർ എൻ സുദർശൻ എന്ന രട്ടിഹള്ളി നാഗേന്ദ്ര സുദർശൻ ജനിച്ചത്. 1961-ൽ, 21-ാം വയസ്സിൽ വിജയനഗരദ വീരപുത്ര എന്ന കന്നഡ ചിത്രത്തിലൂടെയാണ് സുദർശൻ നായക നടനായി അരങ്ങേറ്റം കുറിച്ചത് . വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് അറുപതിലധികം ചിത്രങ്ങളിൽ അദ്ദേഹം നായകനായിരുന്നു.

 പ്രധാനമായും കന്നഡ സിനിമയിലാണ് അഭിനയിച്ചിരുന്നതെങ്കിലും തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ചിത്രങ്ങളിലും സുദർശൻ അഭിനയിച്ചിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ ഇരുനൂറ്റി അൻപതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിർമ്മാതാവുമായിരുന്നു. 1993 -ൽ ജോമോൻ സംവിധാനം ചെയ്ത ജാക്ക്പോട്ട് എന്ന മമ്മൂട്ടി ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സുദർശൻ മലയാള സിനിമയിൽ അരങ്ങേറുന്നത്. അതിനുശേഷം രുദ്രാക്ഷംഅക്ഷരം എന്നീ സിനിമകളിലും അഭിനയിച്ചു.

സുദർശന്റെ മൂത്ത സഹോദരൻ ആർ എൻ ജയഗോപാൽ (മരണം 2008) പ്രശസ്ത ഗാനരചയിതാവും മൂത്ത സഹോദരൻ ആർ എൻ കെ പ്രസാദ് (മരണം 2012) പ്രശസ്ത ഛായാഗ്രാഹകനുമായിരുന്നു. 2017 സെപ്റ്റംബറിൽ വൃക്കരോഗം ബാധിച്ച് അദ്ദേഹം അന്തരിച്ചു. നടി ശൈലശ്രീയാണ് ഭാര്യ.