മഞ്ചാടിക്കിളി മൈന
മൈന... മൈന...
മഞ്ചാടിക്കിളി മൈന
മൈലാഞ്ചിക്കിളി മൈന
മൈന വേണോ മൈന
മൈനാ മൈനാ
മഞ്ചാടിക്കിളി മൈനാ
പാട്ടുപാടാനറിയാം മയിലാട്ടമാടാനറിയാം (2)
പനയോലക്കൂട്ടിലിരുന്നു വിരുന്നു
വിളിക്കാനറിയാം (2)
വിരുന്നു വിളിക്കാനറിയാം
മഞ്ചാടിക്കിളി മൈന
മൈലാഞ്ചിക്കിളി മൈനാ
വല വീശിക്കിട്ടിയതല്ല - മലവേടൻ
മുത്തിയതല്ല (2)
വനദേവത പെറ്റുവളർത്തിയ
നീലപ്പൈങ്കിളിയാണേ (2)
നീലപ്പൈങ്കിളിയാണേ
മഞ്ചാടിക്കിളി മൈന
മൈലാഞ്ചിക്കിളി മൈനാ
പൂവമ്പനു വഴിയറിയാത്തൊരു
പൊന്നിലഞ്ഞിക്കാട്ടിന്നുള്ളില്‍ (2)
പനനൊങ്കും തിന്നുവളർന്നൊരു
നാടൻ പൈങ്കിളിയാണേ (2)
നാടൻ പൈങ്കിളിയാണേ
മഞ്ചാടിക്കിളി മൈന
മൈലാഞ്ചിക്കിളി മൈന
മൈന വേണോ മൈന
മൈനാ മൈനാ
മഞ്ചാടിക്കിളി മൈനാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Manjadikkil maina
Additional Info
ഗാനശാഖ: